Site icon Fanport

സൗതാമ്പ്ടണോടും തോറ്റു, ബൗണ്മതിന്റെ പതനം പൂർത്തിയായി

പ്രീമിയർ ലീഗിൽ ഇനി എഡി ഹോയുടെ ബൗണ്മത് ഇല്ല. അവരുടെ റിലഗേഷൻ കണക്കിൽ കൂടെ മാത്രമേ ഇനി ഉറപ്പാകാൻ ഉള്ളൂ. . ഇന്ന് സ്വന്തം ഗ്രൗണ്ടിൽ സൗതാമ്പ്ടണെ നേരിട്ട ബൗണ്മത് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. മികച്ച രീതിയിൽ കളി തുടങ്ങി എങ്കിലും അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ബൗണ്മതിന് നിരാശ നൽകി.

മത്സരത്തിന്റെ 41ആം മിനുട്ടിൽ ഡാനി ഇങ്സ് ആണ് സൗതാമ്പ്ടണ് ലീഡ് നൽകിയത്. ഇംഗ്സിന്റെ ലീഗിലെ 21ആം ഗോളായിരുന്നു ഇത്. 22ആം ഗോൾ നേടാനുള്ള അവസരം ഇംഗ്സിന് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കിട്ടിയ പെനാൾട്ടി ഇംഗ്സ് നഷ്ടമാക്കി. 90ആം മിനുട്ടിൽ ചെ ആഡംസ് ആണ് സൗതാമ്പ്ടന്റെ രണ്ടാം ഗോൾ നേടിയത്.

ബൗണ്മതിന്റെ റിലഗേഷൻ ഈ പരാജയത്തോടെ ഉറപ്പായി എന്ന് തന്നെ പറയാം. ഈ പരാജയത്തോടെ 37 മത്സരങ്ങളിൽ 31 പോയന്റുമായി 19ആം സ്ഥാനത്ത് നിൽക്കുകയാണ് ബൗണ്മത്. നേരത്തെ നോർവിച് സിറ്റിയും റിലഗേഷൻ ഉറപ്പാക്കിയിരുന്നു. 18ആം സ്ഥാനത്ത് ഇപ്പോൾ ഉള്ള ആസ്റ്റൺ വില്ലയും റിലഗേഷന്റെ വക്കിലാണ്.

Exit mobile version