പ്രീമിയർ ലീഗ് സീസണിലെ മികച്ച ഗോളായി ബൂഫലിന്റെ ഗോൾ

- Advertisement -

പ്രീമിയർ ലീഗ് സീസണിലെ മികച്ച ഗോളായി സൗത്താംപ്ടൺ താരം സോഫിയാനെ ബൂഫലിന്റെ ഗോൾ  തിരഞ്ഞെടുക്കപ്പെട്ടു.  ബൂഫൽ വെസ്റ്റ് ബ്രോമിനെതിരെ നേടിയ സോളോ ഗോളാണ് പ്രീമിയർ ലീഗ് സീസണിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്.  കഴിഞ്ഞ ഒക്ടോബറിൽ നടന്ന മത്സരത്തിലാണ് സൗത്താംപ്ടൺ പകുതിയിൽ നിന്ന് പന്തുമായി കുതിച്ച ബൂഫൽ 70 വാരയോളം കുതിച്ച് വെസ്റ്റ് ബ്രോം പ്രതിരോധ നിരയെ മറികടന്ന് ഗോൾ നേടിയത്.

അതെ സമയം സൗത്താംപ്ടൺ മാനേജറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മാർച്ച് മുതൽ താരം സൗത്താംപ്ടണ് വേണ്ടി കളിച്ചിരുന്നില്ല. മാത്രവുമല്ല കഴിഞ്ഞ ദിവസം പുറത്തു വന്ന മൊറോക്കോയുടെ ലോകകപ്പ് ടീമിലേക്കും ബൂഫൽ ഇടം നേടിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement