Site icon Fanport

ബോൺമൗത്തിനെ വീഴ്ത്തി, റിലഗേഷൻ ഭീഷണിയിൽ നിന്ന് കര കയറി ബ്രയ്റ്റൻ

ബോൺമൗത്തിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് ബ്രയ്റ്റൻ പ്രീമിയർ ലീഗിൽ നിർണായക ജയം സ്വന്തമാക്കി. ജയത്തോടെ റിലഗേഷൻ സോണിൽ നിന്ന് 5 പോയിന്റ് മുകളിൽ എത്താൻ അവർക്കായി.

കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ബ്രയ്റ്റണ് സാധിച്ചു. മൂന്നാം മിനിറ്റിൽ അലിറെസ ജൻഭക്ഷ് നേടിയ ഗോളാണ് അവരെ മുന്നിൽ എത്തിച്ചത്. താരത്തിന്റെ ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ അവർ വീണ്ടും ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. പക്ഷെ 79 ആം മിനുട്ടിൽ മൂയ് കൂടെ ഗോൾ നേടിയതോടെ ബ്രയ്റ്റൻ 3 പോയിന്റ് ഉറപ്പാക്കി.

Exit mobile version