Site icon Fanport

റഫറി ബോബി മാഡ്ലി ഇനി പ്രീമിയർ ലീഗിൽ ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റഫറി ബോബി മാഡ്ലി ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിയന്ത്രിക്കാൻ ഉണ്ടാകില്ല. 32കാരൻ മാത്രമായിരുന്ന മാഡ്ലി വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് റഫറിയിംഗ് ഇപ്പോൾ നിർത്തുന്നത് എന്ന് അറിയിച്ചു. പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണ സജീവമായിരുന്ന മാഡ്ലി 19 മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു‌. ഈ സീസണിലും പ്രീമിയർ ലീഗിൽ ഉണ്ടാകുമെന്നാണ് കരുതിയത് എങ്കിലും സീസൺ തുടങ്ങിയപ്പോൾ കളി നിയന്ത്രിക്കാൻ അദ്ദേഹം ഉണ്ടായിരുന്നില്ല.

2013 മുതൽ റഫറി ആയിരിക്കുന്ന ബോബി ഇതിവരെ‌ 91 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് വിടുന്ന ബ്മാഡ്ലി വേറെ എവിടെയെങ്കിലും റഫറി ആയി തിരികെ എത്തുമോ എന്ന് ഉറപ്പ് പറഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version