
ക്രിസ്റ്റൽ പാലസിന്റെ യുവ ഡിഫൻഡർ വാൻ ബിസാക ക്ലബുമായി പുതിയ കരാറിൽ ഒപ്പിട്ടു. 2022 വരെ താരത്തെ ക്ലബിൽ നിർത്തുന്നതാണ് പുതിയ കരാർ. 20കാരനായ ബിസാക ഈ വർഷമാണ് ക്രിസ്റ്റൽ പാലസിനായി അരങ്ങേറ്റം കുറിച്ചത്. റോയ് ഹോഡ്സൺ മാനേജറായ ശേഷം ടീമിലെ സ്ഥിര സാന്നിദ്ധ്യമായി മാറിയ താരം മാർച്ചിലെ ക്രിസ്റ്റൽ പാലസിന്റെ പ്ലയർ ഓഫ് ദി മന്തും ആയിരുന്നു.
11 വയസ്സു മുതൽ ക്രിസ്റ്റൽ പാലസ് അക്കാദമിയിൽ ഉള്ള താരമാണ് ബിസാക. ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ അടുത്തിടെ ബിസാക ഇടം നേടിയിരുന്നു. ക്ലബുമായി കരാർ പുതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ക്ലബും പരിശീലകരും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പകരം നൽകാൻ തന്റെ പ്രകടനത്തിലൂടെ തനിക്ക് ആകുമെന്നാണ് വിശ്വാസമെന്നും ബിസാക കരാർ ഒപ്പിട്ടതിനു ശേഷം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial