ബിലിച്ചിനും പണി പോയി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് വെസ്റ്റ് ഹാം യുനൈറ്റഡ് പരിശീലകൻ സാവൻ ബിലിച്ചിനെ ക്ലബ്ബ് പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കി. ക്ലബ്ബിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് ലണ്ടൻ ക്ലബ്ബ് വിവരം പുറത്ത് വിട്ടത്. പ്രീമിയർ ലീഗിൽ ലിവർപൂളിനോടേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് ക്രൊയേഷ്യകാരനായ ബിലിച്ചിന്റെ സ്ഥാനം തെറിച്ചത്. ബിലിച്ചിന്റെ പകരക്കാരനായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയസ് എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും വെസ്റ്റ് ഹാം ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

2015 ഇൽ വെസ്റ്റ് ഹാം പരിശീലമാ സ്ഥാനം ഏറ്റെടുത്ത ബിലിച് ആദ്യ സീസണിൽ ടീമിനെ 7 ആം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. എന്നാൽ 2016/2017 സീസണിൽ ഹോം ഗ്രൗണ്ട് ലണ്ടൻ ഒളിമ്പിക് സ്റേഡിയത്തിലേക്ക് മാറിയതോടെ ടീമിന്റെ പ്രകടനത്തിൽ കാര്യമായ ഇടിവുണ്ടായി. ഏറെ ദിവസങ്ങൾ തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന ടീം ഒടുവിൽ 11 ആം സ്ഥാനത് ഫിനിഷ് ചെയ്തു. ഈ സീസണിൽ മോശം ഫോം തുടരുന്ന ടീം നിലവിൽ 18 ആം സ്ഥാനത്താണ്‌. വരും ദിവസങ്ങളിൽ ക്ലബ്ബ് പുതിയ മാനേജരെ പ്രഖ്യാപിച്ചേക്കും. ഈ സീസണിൽ പരിശീലക സ്ഥാനം നഷ്ടപ്പെടുന്ന നാലാമത്തെ പരിശീലകനാണ് ബിലിച്. മുൻപ് എവർട്ടൻ പരിശീലകൻ കൂമാൻ, പാലസ് പരിശീലകൻ ഫ്രാൻക് ഡി ബോയർ, ലെസ്റ്റർ പരിശീലകൻ ഷേക്സ്പിയർ എന്നിവർക്കും സ്ഥാനം നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement