Site icon Fanport

“ബിയെൽസയുടെ വരവ് പ്രീമിയർ ലീഗിന്റെ ഭംഗി വർധിപ്പിക്കും” – ഗ്വാർഡിയോള

ചാമ്പ്യൻഷിപ്പിൽ നിന്ന് ലീഡ്സിന് പ്രൊമോഷൻ നേടിക്കൊടുത്ത മാർസെലോ ബിയെൽസ എന്ന പരിശീലകന്റെ തന്ത്രങ്ങൾ ഏറെ പ്രശസ്തമാണ്. ബിയെൽസ പ്രീമിയർ ലീഗിലേക്ക് എത്തുന്നു എന്നത് ലീഗിന് തന്നെ വലിയ നേട്ടമാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ബിയെൽസയെ പോലൊരു പരിശീലകൻ പ്രീമിയർ ലീഗിന്റെ ഭംഗി കൂട്ടും. അദ്ദേഹത്തിൽ നിന്ന് പ്രീമിയർ ലീഗിന് ഒരുപാട് പഠിക്കാൻ ആകുമെന്നും പെപ് പറഞ്ഞു.

ആർക്കും അനുകരിക്കാൻ ആകാത്ത ശൈലിയിലാണ് ബിയെൽസയുടെ ടീം കളിക്കുന്നത്. ഫുട്ബോളൊനെ കുറൊച്ച് ബിയെൽസയ്ക്ക് ഉള്ള വിവരണം കണക്കറ്റതാണെന്നും ഗ്വാർഡിയോള പറഞ്ഞു. അദ്ദേഹം ഫുട്ബോളിൽ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങൾ അദ്ദേഹത്തോടുള്ള ബഹുമാനം കൂട്ടുന്നു എന്നും ഗ്വാർഡിയോള പറഞ്ഞു. മുമ്പ് ലാസിയോ, മാഴ്സെ, അർജന്റീന ദേശീയ ടീം എന്നിവരെയൊക്കെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ബിയെൽസ.

Exit mobile version