സ്വന്തം മൈതാനത്ത് പാലസ് വീണു, ബ്രയ്ട്ടന് അപ്രതീക്ഷിത ജയം

ക്രിസ്റ്റൽ പാലസിനെ അവരുടെ മൈതാനത്ത് വീഴ്ത്തി ബ്രയ്റ്റന് പ്രീമിയർ ലീഗിൽ ആവേശ ജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രയ്ട്ടൻ ജയിച്ചു കയറിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ പാലസിന് ഒപ്പമെത്താൻ അവർക്കായി. നിലവിൽ 33 പോയിന്റ് വീതമുള്ള ഇരു ടീമുകളിൽ പാലസ് 13 ആം സ്ഥാനത്തും ബ്രയ്ട്ടൻ 14 ആം സ്ഥാനത്തുമാണ്‌.

ആദ്യ പകുതിയിൽ ഗ്ലെൻ മറിയുടെ ഗോളിൽ ബ്രയ്ട്ടൻ മുന്നിൽ എത്തിയിരുന്നു. 19 ആം മിനുട്ടിൽ വഴങ്ങിയ ആ ഗോളിന് പക്ഷെ 50 ആം മിനുട്ടിൽ മിലിവോവിക് സമനില ഗോൾ നേടി. ടൌൺസെന്റിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു ഈ ഗോൾ പിറന്നത്. പക്ഷെ 15 മിനുട്ട് ബാക്കി നിൽക്കേ നോക്കാർട്ട് നേടിയ ഗോളിന് ബ്രയ്ട്ടൻ ജയം ഉറപ്പിക്കുകയായിരുന്നു.