Picsart 23 12 14 10 55 51 284

ലെനോ ഫുൾഹാമിൽ പുതിയ കരാർ ഒപ്പുവെച്ചു

ബെർൻഡ് ലെനോ ഫുൾഹാമിൽ പുതിയ കരാറിൽ ഒപ്പുവച്ചു. 2027ലെ വേനൽക്കാലം വരെ താരത്തെ ക്രാവൻ കോട്ടേജിൽ നിലനിർത്തുന്ന കരാറിൽ ആണ് ലെനോ ഒപ്പുവെച്ചത്. 31കാരനായ താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും കരാറിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ സീസണിൽ ഫുൾഹാമിനെ ആദ്യ 10ൽ ഫിനിഷ് ചെയ്യാൻ സഹായിക്കാൻ ലെനോക്ക് ആയിരുന്നു‌. ഈ സീസണിൽ ഇതുവരെ 5 ക്ലീൻ ഷീറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്. ആഴ്സണലിൽ നിന്ന് വെറും 8 മില്യണ് ആയിരുന്നു ഫുൾഹാം ലെനോയെ സ്വന്തമാക്കിയത്.ലെനോ പ്രീമിയർ ലീഗിലെ മികച്ച മൂന്ന് ഗോൾകീപ്പർമാരിൽ ഒരാളാണ് എന്ന് ഫുൾഹാം കോച്ച് മാർക്കോ സിൽവ പറഞ്ഞു.

Exit mobile version