Picsart 23 05 18 01 40 09 667

സീസൺ അവസാനിച്ച ശേഷമെ ഭാവി എന്തെന്ന് തീരുമാനിക്കൂ എന്ന് ബെർണാഡോ സിൽവ

പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ ഭാവിയെ കുറിച്ച് ബെർണാഡോ സിൽവ പ്രതികരിച്ചു. ഇന്നലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇരട്ട ഗോളുകൾ അടിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബെർണാഡോ സിൽവ.

“സീസൺ നന്നായി പൂർത്തിയാക്കുക, പ്രീമിയർ ലീഗും തുടർന്ന് രണ്ട് ഫൈനലുകളും വിജയിക്കുക എന്നതാണ് ഇപ്പോൾ എന്റെ ലക്ഷ്യം.” ബെർണാഡോ സിൽ പറഞ്ഞു. ഈ വേനൽക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ കാണാം”, ബെർണാഡോ പറഞ്ഞു.

ലയണൽ മെസ്സിക്ക് പകരക്കാരനായാണ് മാഞ്ചസ്റ്റർ സിറ്റി വിംഗർ ബെർണാഡോ സിൽവയെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ ബെർണാഡോ സിൽവ ശ്രമിക്കുന്നുണ്ട്. ബാഴ്സലോണയും താരത്തിനായി രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ സിൽവയ്ക്ക് ഇനിയും രണ്ട് വർഷ കരാർ ബാക്കിയുണ്ട്.

Exit mobile version