Picsart 24 06 10 18 03 08 381

ബെർണാഡോ സിൽവ സിറ്റിയിൽ തുടരുമെന്നാണ് പ്രതീക്ഷ എന്ന് പെപ്

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ബെർണാഡോ സിൽവ ക്ലബിൽ തിടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകി. ബെർണാഡോ ക്ലബിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഇതുവരെ സിൽവക്ക് വേണ്ടി ആരും സിറ്റിയെ ബന്ധപ്പെട്ടിട്ടില്ല എന്നും പെപ് പറഞ്ഞു. അവസാന സീസണിലും ബെർണാഡോ സിറ്റി വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

“ബെർണാർഡോയെക്കുറിച്ച് പത്രങ്ങളിൽ ധാരാളം അഭ്യൂഹങ്ങൾ ഉണ്ട്, പക്ഷേ ഇതുവരെ ആരും ഞങ്ങളെ ബെർണാഡോക്ക് വേണ്ടി വിളിച്ചിട്ടില്ല” ഗ്വാർഡിയോള പറഞ്ഞു.

സിൽവയുടെ ലഭ്യത സംബന്ധിച്ച് ബാഴ്‌സലോണയിൽ നിന്നോ മറ്റേതെങ്കിലും ക്ലബ്ബിൽ നിന്നോ ക്ലബ്ബിന് ഔദ്യോഗിക അന്വേഷണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബെർണാഡോ “അതിശയകരമായ കളിക്കാരൻ” ആണ് എന്ന് വിശേഷിപ്പിച്ച പെപ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു.

2017-ൽ ക്ലബ്ബിൽ ചേർന്നതിനുശേഷം, 250-ലധികം മത്സരങ്ങളിൽ സിറ്റി ജേഴ്സി അണിഞ്ഞ 40-ലധികം ഗോളുകൾ ക്ലബിനായി നേടുകയും 16 ട്രോഫികൾ ടീമിനൊപ്പം നേടുകയും ചെയ്തിട്ടുണ്ട്.

Exit mobile version