Site icon Fanport

ബെർണാഡോ സിൽവയെ ന്യായീകരിച്ച് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ബെഞ്ചമിൻ മെൻഡിയെ കളിയാക്കി ഇട്ട ട്വീറ്റിനെ ന്യായീകരിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. ഒരു കറുത്ത നിറത്തിൽ ഉള്ള പഴയ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ ഫോട്ടോയും മെൻഡിയുടെ ഫോട്ടോയും ചേർത്ത് ബെർണാഡോ സിൽവ ഇട്ട ട്വീറ്റ് വംശീയ അധിക്ഷേപമാണെന്ന് വിവാദമായിരുന്നു. തുടർന്ന് താരം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ യാതൊരു വംശീയതയും ഇല്ലെന്നും ഇതൊരു സാധാരണ തമാശ മാത്രമാണെന്നും ഗ്വാർഡിയോള പറഞ്ഞു. മെൻഡിയും ബെർണാഡോയും നല്ല സുഹൃത്തുക്കളാണ്. അവർ തമ്മിലുള്ള തമാശകളിൽ വേണ്ടാത്ത അർത്ഥം കാണേണ്ടതില്ല എന്നും പെപ് പറഞ്ഞു. ആ കാർട്ടൂൺ കഥാപാത്രത്തെ കാണാൻ മെൻഡിയെ പോലെ ഉണ്ടെന്നും ആ തമാശ മാത്രമേ ബെർണാഡോ ഉദ്ദേശിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇംഗ്ലീഷ് എഫ് എ ബെർണാർഡോ സിൽവയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version