Site icon Fanport

ക്രിസ്റ്റൽ പാലസിന് തിരിച്ചടി, സൂപ്പർ താരം 2019 വരെ പുറത്ത്

ക്രിസ്റ്റൽ പാലസ് താരം ബെൻട്ടെക്കെ 2019 പരിക്ക് മൂലം പുറത്തായിരിക്കുമെന്ന് പരിശീലകൻ റോയ് ഹോഡ്സൺ. കാൽമുട്ടിനേറ്റ പരിക്കിന് കഴിഞ്ഞ ആഴ്ചയാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ബെൻട്ടെക്കെ പരിക്കിന്റെ പിടിയിലാണ്. ശസ്ത്രക്രിയ ഒഴിവാക്കാൻ വേണ്ടി ക്ലബ് ശ്രമിച്ചെങ്കിലും അവസാനം താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.

നേരത്തെ ക്രിസ്റ്റൽ പാലസ് ബെൻട്ടെക്കെ ഉടൻ പരിശീലനത്തിന് ഇറങ്ങുമെന്ന് അറിയിച്ചിരുന്നെകിലും താരം 2019 വരെ ഉണ്ടാവില്ലെന്ന് പരിശീലകൻ അറിയിക്കുകയായിരുന്നു.  ക്രിസ്റ്റൽ പാലസിന് വേണ്ടി ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച ബെൻട്ടെക്കെ ഇതുവരെ ഗോളൊന്നും നേടിയിരുന്നില്ല. പരിക്കിനെ തുടർന്ന് ബെൽജിയം ദേശീയ ടീമിലും താരത്തിനെ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതെ പോയ ക്രിസ്റ്റൽ പാലസ് പ്രീമിയർ ലീഗ് പട്ടികയിൽ 14ആം സ്ഥാനത്താണ്.

Exit mobile version