സ്ലാറ്റനെ അനുകരിച്ചു; ബെഞ്ചമിൻ മെൻഡിയെ വലിച്ചു കീറി യുണൈറ്റഡ് ആരാധകർ

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് ഡിഫന്റർ ബെഞ്ചമിൻ മെൻഡിയെ ട്വിറ്ററിൽ ട്രോൾ ചെയ്ത് യുണൈറ്റഡ് ആരാധകർ. എസിഎൽ ഇഞ്ചുറിക്ക് ശേഷം തിരിച്ചു വന്ന സ്‍ലാറ്റൻ ഇബ്റാഹീമോവിച്ചിനെ അനുകരിക്കാൻ ശ്രമിച്ചതാണ് യുണൈറ്റഡ് ആരാധകരെ ചൊടിപ്പിച്ചത്. ബെഞ്ചമിൻ മെൻഡിയും എസിഎൽ ഇഞ്ചുറി മൂലം കളത്തിന് പുറത്താണ്.

ഇന്നലത്തെ ന്യൂകാസിലിന് എതിരായ യുണൈറ്റഡിന്റെ മത്സരത്തിൽ സ്‍ലാറ്റൻ കളിക്കാൻ ഇറങ്ങിയിരുന്നു. ഒരു വർഷത്തോളം കളത്തിന് വെളിയിൽ നിൽക്കേണ്ടി വരും എന്ന് പറഞ്ഞിടത്താണ് സ്‍ലാറ്റൻ 7 മാസം കൊണ്ട് കളത്തിൽ തിരിച്ചെത്തിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ “Lions don’t recover like humans” എന്നായിരുന്നു സ്‌ലാറ്റന്റെ മറുപടി. ഇതിനെ അനുകരിച്ച് ട്വീറ്റ് ചെയ്താണ് ബെഞ്ചമിൻ മെൻഡി ട്രോൾ ചോദിച്ചു വാങ്ങിയത്.

#SharksDontRecoverLikeHumans എന്ന ഹാഷ്ടാഗ് ഉപയോഗിച്ച മെൻഡിയുടെ ട്വീറ്റ് സിറ്റി ആരാധകർ ഏറ്റെടുത്തു എങ്കിലും അതിനേക്കാൾ വേഗത്തിൽ ആയിരുന്നു യുണൈറ്റഡ് ആരാധകർ മറുപണി കൊടുത്തത്.

യുണൈറ്റഡ് ആരാധകരുടെ കുറച്ചു ട്വീറ്റുകൾ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement