ബെൻ വൈറ്റിനായി ആഴ്‌സണൽ 50 മില്യൺ നൽകും

ബ്രൈറ്റൻ താരം ബെൻ വൈറ്റിനായി ആഴ്‌സണൽ 50 മില്യൺ പൗണ്ട് നൽകും. ആഴ്‌സണൽ നേരത്തെ സമർപ്പിച്ച രണ്ട് ബിഡുകൾ ബ്രൈറ്റൻ നിരസിച്ചിരുന്നു. തുടർന്നാണ് 50 മില്യൺ നൽകാൻ ആഴ്‌സണൽ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ ബ്രൈറ്റന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ബെൻ വൈറ്റ്. തുടർന്ന് താരത്തിന് ഗാരെത് സൗത്ത്ഗേറ്റിന്റെ യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിലും ഇടം ലഭിച്ചിരുന്നു.

താരം തന്റെ അവധികാലം കഴിഞ്ഞ് ജൂലൈ 26ന് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. അതിന് ശേഷം താരം മെഡിക്കൽ പൂർത്തിയാക്കുകയും ആഴ്‌സണലിൽ കരാർ ഒപ്പുവെക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് ലോൺ അടിസ്ഥാനത്തിൽ ലീഡ്സ് യുണൈറ്റഡ്, പീറ്റർബോറോ, ന്യൂപോർട് കൗണ്ടി എന്നീ ടീമുകൾക്ക് വേണ്ടിയും ബെൻ വൈറ്റ് കളിച്ചിട്ടുണ്ട്.

Exit mobile version