ആഴ്സണലിന്റെ കഷ്ടകാലം തുടരുന്നു, ബെൻ വൈറ്റ് കോവിഡ് പോസിറ്റീവ്

Ben White Arsenal

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന ആഴ്സണലിന്‌ മറ്റൊരു തിരിച്ചടി കൂടി. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ പ്രതിരോധ താരം ബെൻ വൈറ്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെ ചെൽസിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ബെൻ വൈറ്റ് ആഴ്‌സണലിന് വേണ്ടി ഇറങ്ങിയിരുന്നില്ല. നേരത്തെ ആഴ്‌സണൽ താരങ്ങളായ ഒബാമയാങ്, ലാകസറ്റെ, വില്യൻ, അലക്സ് റുണർസൺ എന്നിവർക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു.

തുടർന്ന് ബ്രെന്റ് ഫോർഡിനെതിരായ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ താരങ്ങൾ ആരും കളിച്ചിരുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ ഏകപക്ഷീയമായ രണ്ട് ഗോളിന് ചെൽസിയോട് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് പരാജയപ്പെട്ട ആഴ്സണലിന്‌ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാനായിരുന്നില്ല.

Previous articleയുവ മിഡ്ഫീൽഡർ പാപെ സാറിനെ സ്പർസ് സ്വന്തമാക്കും
Next article302 റൺസിൽ ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍, വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയോടെ