പ്രതിരോധ താരത്തിനായുള്ള ആഴ്‌സണലിന്റെ ഓഫർ നിരസിച്ച് ബ്രൈട്ടൻ

Ben White England Brighton

പ്രതിരോധ താരം ബെൻ വൈറ്റിനെ സ്വന്തമാക്കാനുള്ള ആഴ്‌സണലിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ബെൻ വൈറ്റിനെ സ്വന്തമാക്കാൻ ആഴ്‌സണൽ മുന്നോട്ട് വെച്ച 40 മില്യൺ പൗണ്ടിന്റെ ഓഫർ ബ്രൈട്ടൻ നിരസിച്ചു. 23കാരനായ ബെൻ വൈറ്റിന് വേണ്ടി ആഴ്‌സണൽ മെച്ചപ്പെട്ട ഓഫർ ബ്രൈട്ടന് മുൻപിൽ സമർപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ ബ്രൈട്ടന് വേണ്ടി 36 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് ബെൻ വൈറ്റ്. സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബെൻ വൈറ്റിന് യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിലും സ്ഥാനം ലഭിച്ചിരുന്നു. പരിക്കേറ്റ അലക്സാണ്ടർ അർനോൾഡിന് പകരമാണ് ബെൻ വൈറ്റ് ഇംഗ്ലണ്ട് ടീമിൽ എത്തിയത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ആഴ്‌സണലിന് പ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമാണ്.

Previous articleകരുത്ത് വീണ്ടെടുത്ത് ഡെന്മാർക്ക് ഇന്ന് ബെൽജിയത്തിന് എതിരെ
Next articleജയം തുടരാൻ ഹോളണ്ടും ഓസ്ട്രിയയും ഇന്ന് ഇറങ്ങും