Picsart 24 03 14 17 54 13 386

ബെൻ വൈറ്റ് ആഴ്സണലിൽ പുതിയ കരാർ ഒപ്പുവെച്ചു

ഡിഫൻഡർ ബെൻ വൈറ്റ് ആഴ്സണലിൽ ഒരു പുതിയ കരാറിൽ ഒപ്പുവച്ചു, ദീർഘകാല കരാറിലാണ് ബെൻ വൈറ്റ് ഒപ്പുവെച്ചത്. 2021 ജൂലൈയിൽ ബ്രൈറ്റൺ & ഹോവ് അൽബിയോണിൽ നിന്ന് ആയിരുന്നു ബെൻ വൈറ്റ് ആഴ്സണലിൽ എത്തിയത്‌‌. ഇതുവരെ 122 മത്സരങ്ങൾ ആഴ്‌സണലിനായി കളിച്ചിട്ടുണ്ട്.

റൈറ്റ് ബാക്ക് റോളിലും സെൻട്രൽ ബാക്കായും ബെൻ വൗറ്റ് ആഴ്സണലിൽ തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ ആഴ്സണൽ ആദ്യ ഇലവനിലെ സ്ഥിരാംഗം ആണ് വൈറ്റ്.

ബെൻ വൈറ്റ് 18-ാം വയസ്സിൽ ആണ് ബ്രൈറ്റണായി തൻ്റെ അരങ്ങേറ്റം നടത്തിയത്. ലീഗ് രണ്ടിലെ ന്യൂപോർട്ട് കൗണ്ടി, ലീഗ് വണ്ണിലെ പീറ്റർബറോ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ് എന്നി ക്ലബുകളിൽ ലോണിൽ കളിച്ചിട്ടുണ്ട്.

Exit mobile version