Site icon Fanport

ബെൻ മീ ബേർൺലിയിൽ തന്നെ തുടരും

ബേർൺലിയുടെ സെന്റർ ബാക്ക് ബെൻ മീ ക്ലബിൽ തന്നെ തുടരും. പുതിയ മൂന്ന് വർഷത്തെ കരാറിൽ ബെൻ മീ ഒപ്പുവെച്ചു. 2011 മുതൽ ബേർൺലി ജേഴ്സി അണിയുന്ന മീ ടീമിന്റെ പ്രധാന ഭാഗമാണ്. കെവിൻ ലോംഗ് കഴിഞ്ഞാൽ ഇപ്പോഴുള്ള ബേൺലി ടീമിൽ ഏറ്റവും കൂടുതൽ കാലം ക്ലബിനായി കളിച്ച താരം മീ ആണ്. 2011ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ എത്തിയ നീ പിന്നീട് ബേൺലിയിലേക്ക് സ്ഥിര കരാറിൽ എത്തുകയായിരുന്നു.

ഇതുവരെ 248 മത്സരങ്ങൾ ബേൺലിക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബേൺലിയെ അധിക കളിയിലും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ് നയിച്ചതും ബെൻ മീ തന്നെ ആയിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version