ബെൻ ചിൽവെലിന് വീണ്ടും പരിക്ക്

Img 20201013 171529
- Advertisement -

ചെൽസി താരം ബെൻ ചിൽവെലിന് വീണ്ടും പരിക്ക്. ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്ന ചിൽവെൽ പരിക്ക് ആരണം തിരികെ ചെൽസി ക്യാമ്പിലേക്ക് എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ അവസാന മത്സരത്തിൽ ചിൽവെൽ കളിക്കില്ല. ഈ സീസൺ തുടക്കത്തിലെ മത്സരങ്ങൾ പരിക്ക് കാരണം ചിൽവെലിന് നഷ്ടപ്പെട്ടിരുന്നു.

ചെൽസി ടീമിനായി അരങ്ങേറ്റം നടത്തി തന്റെ ഫോമിലേക്ക് ചിൽവെൽ വന്ന സമയത്താണ് വീണ്ടും പരിക്ക് വില്ലനായിരിക്കുന്നത്. സൗത്താമ്പ്ടണ് എതിരായ ലീഗ് മത്സരത്തിൽ ചിൽവെൽ ഉണ്ടായേക്കില്ല. ചെൽസിക്ക് നിർണായക മത്സരങ്ങൾ ആണ് വരാം ഉള്ളത്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗിൽ സെവിയ്യയെയും പിന്നാലെ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ചെൽസിക്ക് നേരിടാൻ ഉണ്ട്

Advertisement