പരിക്ക് വിടാതെ ആഴ്സണൽ, ബെല്ലറിനും പുറത്ത്

ഡിസംബറിലെ തിരക്കേറിയ മത്സര ക്രമത്തിലേക്ക് കടക്കുന്ന ആഴ്സണലിന് വൻ തിരിച്ചടി. റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിന് ഇനി ഈ വർഷം കളിക്കാനാവില്ല. കാലിന് പരിക്കേറ്റ താരത്തിന് 3 ആഴ്ച്ചയെങ്കിലും വിശ്രമം വേണ്ടി വരും. സൗത്താംപ്ടനെതിരെ ലീഗിൽ തോൽവി വഴങ്ങിയ മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

പരിക്ക് പറ്റിയ താരത്തിന് ഇതോടെ ബേൺലി, ബ്രയ്ട്ടൻ, ലിവർപൂൾ എന്നീ ടീമുകൾക്ക് എതിരായ മത്സരം ഡിസംബറിൽ നഷ്ടമാകും. ന്യൂ ഇയറിൽ ഫുൾ ഹാമിന് എതിരായ മത്സരത്തിലും താരം കളിക്കാൻ സാധ്യതയില്ല. ആഴ്സണലിന്റെ ഈ സീസണിലെ എല്ലാ മത്സരങ്ങളും കളിച്ച താരമാണ്‌ ബെല്ലെറിൻ.

Exit mobile version