മഷെരാനോ ഈ മാസം തന്നെ ബാഴ്സ വിടും

ബാഴ്സ ഡിഫെണ്ടർ മഷെരാനോ ഈ മാസം തന്നെ ക്ലബ് വിടുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. ഏഴര വർഷം നീണ്ട ക്യാമ്പ് ന്യൂ കരിയറിനാണ് മാഷെരാനോ ഈ മാസത്തോടെ അവസാനം കുറിക്കുന്നത്. മാഷെറാനോക്ക് നാളെ ക്ലബ്ബ് ഔദ്യോഗികമായി യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ആർജന്റീനക്കാരനായ മഷെരാനോ ബാഴ്സ വിടുന്നതോടെ ചൈനീസ് സൂപ്പർ ലീഗിലേക്കാവും ചുവട് മാറുക. 2010 ഇൽ ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയ താരം ക്ലബ്ബിനോപ്പം ഇതുവരെ 18 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

സെൻട്രൽ ഡിഫെൻഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും ബാഴ്സക്ക് വേണ്ടി ഇതുവരെ 334 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സകൊപ്പം നാല് ല ലിഗ കിരീടങ്ങൾ, 4 കോപ്പ ഡെൽ റേ, 3 സൂപ്പർ കോപ്പ, 2 ചാംപ്യൻസ് ലീഗ്, 2 സൂപ്പർ കപ്പ്, 2 ക്ലബ്ബ് ലോകകപ്പ് എന്നിവയാണ് മഷെരാനോ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version