Site icon Fanport

ഹാർവി ബാർൻസ് ദീർഘകാലം പുറത്തിരിക്കും

ലെസ്റ്റർ സിറ്റിയുടെ ടോപ് 4 പ്രതീക്ഷകൾക്ക് ഭീഷണിയാകുന്ന രീതിയിലാണ് അവരുടെ പരിക്ക് ലിസ്റ്റ് നീളുന്നത്. ഇന്ന് പുതുതായി അവരുടെ യുവ അറ്റാക്കിംഗ് താരം ഹാർവി ബാർൻസിനും പരിക്കേറ്റിരിക്കുകയാണ്. ആഴ്സണലിന് എതിരായ മത്സരത്തിൽ ആണ് ബാർൻസിന് പരിക്കേറ്റത്‌. താരത്തിന്റെ ആങ്കിളിന് വലിയ പരിക്കേറ്റതാണ് ബ്രണ്ടൺ റോഡ്ജസ് പറഞ്ഞു.

ബാർൻസിന് ശസ്ത്രക്രിയ വേണ്ടി വരും എന്നും രണ്ട് മാസത്തോളം താരം പുറത്തിരിക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു. ജെയിംസ് ജസ്റ്റിൻ, മാഡിസൻ, എവാൻസ്, അയോസെ പെരസ്, ഫൊഫാന, മോർഗൻ, ഡെന്നിസ് പ്രയറ്റ് എന്നിവരല്ലാം ലെസ്റ്റർ നിരയിൽ പരിക്കേറ്റ് പുറത്താണ്.

Exit mobile version