അലാവസിനെ മറികടന്ന് ബാഴ്സ, കിരീടം 3 പോയിന്റ് അകലെ മാത്രം

- Advertisement -

സ്‌പെയിനിലെ രാജാക്കന്മാരാകാനുള്ള ബാഴ്സയുടെ കാത്തിരിപ്പിന് ഇടയിൽ ഇനി 3 പോയിന്റിന്റെ അകലം മാത്രം. ല ലീഗെയിൽ അലാവസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് മെസ്സിയും കൂട്ടരും ല ലീഗ കിരീട സാധ്യത കയ്യെത്തും ദൂരെ എത്തിച്ചത്. നാളെ നടക്കുന്ന അത്ലറ്റികോ- വലൻസിയ പോരാട്ടത്തിൽ അത്ലറ്റി തോറ്റാൽ ബാഴ്സ നെസ്‌ലെ തന്നെ ഔദ്യോഗികമായി ജേതാക്കൾ ആകും. അല്ലെങ്കിൽ ബാഴ്സയുടെ അടുത്ത മത്സരം വരെ കാത്തിരിക്കണം.

രണ്ടാം പകുതിയിൽ നേടിയ 2 ഗോളുകളാണ് ബാഴ്സക്ക് ജയം സമ്മാനിച്ചത്. 54 ആം മിനുട്ടിൽ അലനയും 60 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ സുവാരസുമാണ് ബാഴ്സക്ക് ഗോളുകൾ സമ്മാനിച്ചത്. നിലവിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോയുമായി 12 പോയിന്റ് മുന്നിലാണ് ബാഴ്സ.

Advertisement