Site icon Fanport

“ബെയ്ല് പഴയ ബെയ്ല് അല്ല” – മൗറീനോ

ടോട്ടനം താരം ബെയ്ല് പഴയ ബെയ്ല് അല്ല എന്ന് ജോസെ മൗറീനോ. റയലിൽ നിന്ന് വലിയ സൈനിംഗ് ആയി എത്തിയ ഗരെത് ബെയ്ല് ഇതുവരെ തന്റെ പഴയ മികവിലേക്ക് സ്പർസിൽ ഉയർന്നിട്ടില്ല. ഇതിനെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് ജോസെ മൗറീനോ. ബെയ്ല് മാറിയിട്ടുണ്ട്. പഴയ താരമല്ല. ബെയ്ല് മാത്രമല്ല മെസ്സിയും റൊണാൾഡോയും ഒക്കെ മാറിയിട്ടുണ്ട് എന്ന് ജോസെ പറഞ്ഞു.

ഏഴു വർഷം വലിയ സമയം ആണെന്നും അതുകൊണ്ട് മാറ്റങ്ങൾ സ്വാഭാവികം ആണെന്നും ജോസെ പറഞ്ഞു. ഏഴ് വർഷമായിട്ടും ഒരു മാറ്റവുമില്ലാത്തെ ഏതെങ്കിലും താരത്തെ തനിക്ക് കാണിച്ചു തരാം പറ്റുമോ എന്നും മാധ്യമങ്ങളോ ജോസെ മൗറീനോ ചോദിച്ചു.

Exit mobile version