ഗരെത് ബെയ്ലിന് പരിക്ക്

20201224 121801
credit: Twitter
- Advertisement -

ഇന്നലെ ലീഗ് കപ്പ് ക്വാർട്ടർ മത്സരത്തിൽ ഗോളുമായി തിളങ്ങിയ ഗരെത് ബെയ്ല് പക്ഷെ ഇനി പുറത്ത് ഇരിക്കേണ്ടി വരും. ബെയ്ലിനെ ഇന്നലെ സബ്സ്റ്റിട്യൂട്ട് ചെയ്യാൻ കാരണം അദ്ദേഹത്തിൻ. പരിക്കേറ്റത് കൊണ്ടാണ് എന്ന് സ്പർസ് പരിശീലകൻ ജോസെ മൗറീനോ പറഞ്ഞു. കാഫ് ഇഞ്ച്വറി ആണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമെ ബെയ്ല് അധിക കാലം പുറത്തിരിക്കേണ്ടി വരുമോ എന്നത് വ്യക്തമാവുകയുള്ളൂ.

റയൽ മാഡ്രിഡിൽ നിന്ന് സ്പർസിൽ എത്തിയിട്ട് ഇതുവരെ പൂർണ്ണ ഫിറ്റ്നസുള്ള ബെയ്ലിനെ ആരാധകർക്ക് കാണാൻ ആയിട്ടില്ല. പ്രതീക്ഷിച്ച പോലെ സ്പർസ് ടീമിന്റെ അറ്റാക്കിനെ നയിക്കുന്ന താരമായും ബെയ്ല് ഇതുവരെ മാറിയിട്ടില്ല.

Advertisement