വെംബ്ലിയിലെ ഭൂതം വീണ്ടും, സ്പർസിന് സമനില.

- Advertisement -

വെംബ്ലിയിൽ സ്പർസിന് സമനില, റെലഗേഷൻ ബാറ്റിലിൽ ഉള്ള വെസ്റ്റബ്റോമിച് ആല്ബിയൻസ് ആണ് ടോട്ടൻഹാം ഹോട്‌സ്പറിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു.

മാനേജർ ടോണി പുലീസിനെ പുറത്താക്കിയതിന്റെ ആറാം ദിനം കളിക്കാൻ ഇറങ്ങിയ ബാഗീസിന് ആശിച്ച തുടക്കമാണ് ലഭിച്ചത്. നാലാം മിനിറ്റിൽ തന്നെ റോണ്ടോൻ വെസ്റ്റ്ബ്രോമിന് ലീഡ് സമ്മാനിച്ചു. തുടർന്നങ്ങോട്ട് മത്സരത്തിൽ ഉടനീളം സ്പർസിന്റെ ആധിപത്യം ആയിരുന്നു എങ്കിലും ഗോൾ കണ്ടെത്താനാവാഞ്ഞതോടെ ആദ്യ പകുതി 1-0 എന്ന സ്കോറിന് അവസാനിച്ചു.

രണ്ടാം പകുതിയിൽ ആണ് സ്പർസിന്റെ സമനില ഗോൾ പിറന്നത്. മത്സരം ബാഗീസ് വിജയിക്കും എന്നു തോന്നിയിടത്ത് സൂപ്പർ താരം ഹാരി കെയ്ൻ സ്പർസിന്റെ രക്ഷക്കെത്തുകയായിരുന്നു. 74ആം മിനിറ്റിൽ ഡിലേ അല്ലിയുടെ ക്രോസ് ടാപ്പ് ഇൻ ചെയ്ത് കെയ്ൻ സ്പർസിന് സമനില നേടികൊടുത്തു.

13 മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 പോയിന്റുമായി സപർസ് നാലാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement