അവസാന നിമിഷം രണ്ട് അത്ഭുത ഗോളുകൾ, ആവേശം ഈ ലെസ്റ്റർ വാറ്റ്ഫോർഡ് പോര്

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ വാറ്റ്ഫോർഡും ലെസ്റ്റർ സിറ്റിയുമാണ് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ 89 മിനുട്ടിലും ഒരു ഗോൾ പോലും പിറന്നില്ല എങ്കിലും കളി അവസാനിച്ചത് ആവേശകരമാായി തന്നെ ആയിരുന്നു. 89ആം മിനുട്ടിൽ ലെസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ ചിൽവെലിന്റെ ഒരു സ്ക്രീമർ തന്നെ കാണാൻ സാധിച്ചു. ചിൽവെൽ തൊടുത്ത ഷോട്ട് ബുള്ളറ്റ് കണക്കെ വാറ്റ്ഫോർഡ് വല തുളച്ചു.

എന്നാൽ ലെസ്റ്ററിന് വിജയം നേടാൻ ആയില്ല. 91ആം മിനുട്ടിൽ ലെസ്റ്റർ നേടിയ ഗോളിനേക്കാൾ മനോഹര ഗോളിലൂടെ വാറ്റ്ഫോർഡ് സമനില നേടി. ഡിഫൻഡർ ഡോസന്റെ ബൈസൈക്കിൾ കിക്കിലൂടെ ആയിരുന്നു വാറ്റ്ഫോർഡിന്റെ സമനില ഗോൾ. ഈ സമനില വാറ്റ്ഫോർഡിനെ തൽക്കാലം റിലഗേഷൻ സോണിന് ഒരു പോയന്റ് പുറത്ത് എത്തിച്ചു. 28 പോയന്റുള്ള വാറ്റ്ഫോർഡ് ഇപ്പോൾ 16ആം സ്ഥാമത്താണ്. 54 പോയന്റുള്ള ലെസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

Advertisement