Site icon Fanport

ഒബാമയങ്ങിന് ഒരു വൻ കരാർ നൽകാൻ ഒരുങ്ങി ആഴ്സണൽ

ആഴ്സണൽ ക്യാപ്റ്റൻ ആയ ഒബാമയങ്ങിനെ എങ്ങനെ എങ്കിലും ക്ലബിൽ നിലനിർത്താൻ ശ്രമിക്കുകയാണ് ആഴ്സണൽ. ഇതിനായി ഒരു വലിയ കരാർ തന്നെ അവർ ഒബാമയങിന് വാഗ്ദാനം ചെയ്തതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ഇപ്പോൾ ഉള്ള ഒബാമയങ്ങിന്റെ വേതനം വർധിപ്പിച്ച് കൊണ്ട് ആഴ്ചയിൽ 250000 പൗണ്ട് വേതനം നൽകുന്ന കരാറാണ് താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത്.

അർട്ടേറ്റയുടെ കീഴിൽ പഴയ പ്രതാപത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന ആഴ്സണലിന് ഒബാമയങ്ങിനെ നിലനിർത്തുക എന്നത് അത്യാവശ്യമാണ്. ഒബാമയങ്ങിനെ നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പരിശീലകൻ അർട്ടേറ്റ പറഞ്ഞിരുന്നു.32കാരനായ ഒബാമയങ്ങിന് ഇനി ആഴ്സണലിൽ ഒരു വർഷം കൂടെയേ കരാർ ബാക്കിയുള്ളൂ. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്. ആഴ്സണലിനു വേണ്ടി ഇതുവരെ 66 ഗോളുകൾ നേടാൻ ഒബാമയങ്ങിനു കഴിഞ്ഞിട്ടുണ്ട്.

Exit mobile version