“ഓബാമയങ്ങ് ആഴ്സണലിൽ തുടരും എന്ന് പ്രതീക്ഷ”

- Advertisement -

ആഴ്സണൽ സ്ട്രൈക്കർ ആയ ഒബാമയങ്ങിനെ ല്ലബിൽ നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പരിശീലകൻ അർട്ടേറ്റ. ഒബാമയങ്ങുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും ക്ലബും അദ്ദേഹവുമായി നല്ല ബന്ധമാണെന്നും അർട്ടേറ്റ പറഞ്ഞു. ഒബാമയങ്ങിനെ ക്ലബ് വില മതിക്കുന്നുണ്ട്. ഇവിടെ തുടർന്നാൽ എല്ലാവർക്കും ഒരുമിച്ച് ലക്ഷ്യങ്ങളിലേക്ക് എത്താൻ കഴിയുമെന്ന് ഒബാമയങ്ങിനെ വിശ്വസിപ്പിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത് എന്നും അർട്ടേറ്റ പറഞ്ഞു.

30കാരനായ ഒബാമയങ്ങിന് ഇനി ആഴ്സണലിൽ ഒരു വർഷം കൂടെയേ കരാർ ബാക്കിയുള്ളൂ. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്. താരത്തിന്റെ പിതാവ് ഒബാമയങ്ങ് ക്ലബ് വിടുമെന്ന നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ആഴ്സണലിനു വേണ്ടി ഇതുവരെ 75 മത്സരങ്ങളിൽ നിന്ന് 49 ഗോളുകൾ നേടാൻ ഒബാമയങ്ങിനു കഴിഞ്ഞിട്ടുണ്ട്.

Advertisement