അറ്റാക്കിംഗ് ഫോർമേഷനിലേക്ക് മാറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണിൽ പുതിയ ഫോർമേഷനിൽ ഇറങ്ങും എന്ന് സൂചന. ജേഡൻ സാഞ്ചോ കൂടെ എത്തിയതോടെ കൂടുതൽ അറ്റാക്കിംഗ് ലൈനപ്പിലേക്ക് മാറാനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ ആലോചിക്കുന്നത്. ഇതിനായി രണ്ട് സിറ്റിംഗ് മിഡ്ഫീൽഡറെ കളിപ്പിക്കുന്ന ഒലെയുടെ ഫോർമേഷനു പകരം അറ്റാക്കിങ് 4-3-3 കളിക്കാൻ ആണ് ഒലെയുടെ തീരുമാനം.

ഇതുവഴി കൂടുതൽ അറ്റാക്കിങ് താരങ്ങളെ ഒരേ സമയം കളിപ്പിക്കാൻ ഒലെയ്ക്ക് ആകും. എന്നാൽ ഇത്തരം ഒരു ഫോർമേഷനിലേക്ക് മാറണം എങ്കിൽ രണ്ട് പുതിയ താരങ്ങളെ യുണൈറ്റഡ് നിർബന്ധമായും എത്തിക്കേണ്ടി വരും. സെന്റർ ബാക്കിൽ മഗ്വയറിന് ഒപ്പം വരാനെയാണ് ആ രണ്ടിൽ ഒരു താരം. വരാനെ വരികയാണെങ്കിൽ ഒപ്പം ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ കൂടെ ഒലെക്ക് വേണ്ടി വരും.

നല്ല ഡിഫൻസീവ് മിഡ്ഫീൽഡർ വരികയാണെങ്കിൽ ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെയും അതിനു മുന്നിൽ ഒലെയെയും പോഗ്ബയെയും കളിപ്പിക്കാൻ ഒലെയ്ക്ക് കഴിയും. കഴിഞ്ഞ സീസണിൽ മക്ടോമിനെ ഫ്രെഡ് എന്നീ രണ്ട് ഡിഫൻസീവ് മൈൻഡ് ഉള്ള മധ്യനിര താരങ്ങളെ ആയിരു‌ന്നു ഒലെ സ്ഥിരം കളത്തിൽ ഇറക്കൊയിരുന്നത്. ഇതുകൊണ്ട് തന്നെ പോഗ്ബയെ ഇടതു വിങ്ങിൽ കളിപ്പിക്കേണ്ടി വന്നിരുന്നു. 4-3-3 കളിക്കുക ആണെങ്കിൽ റാഷ്ഫോർഡ്-കവാനി- സാഞ്ചോ എന്നീ അറ്റാക്കിംഗ് ത്രയവും പിറകിൽ ബ്രൂണോ ഫെർണാണ്ടസ്, പോഗ്ബ എന്നീ രണ്ട് ക്രിയേറ്റീവ് താരങ്ങളെയും കളിപ്പിക്കാൻ ആകും. ഈ ഫോർമേഷൻ വാൻ ഡെ ബീകിനും യുണൈറ്റഡ് ടീമിൽ അവസരം നൽകും എന്നും ഒലെ കരുതുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസണിൽ ഈ ഫോർമേഷനെ അടിസ്ഥാനമാക്കിയാണ് പരിശീലനങ്ങൾ നടത്തുന്നത്. ഒലെ ആവശ്യപ്പെടുന്ന ട്രാൻസ്ഫറുകൾ പൂർത്തിയാക്കുക ആണെങ്കിൽ കുറച്ചു കൂടെ അറ്റാക്കിങ് മൈൻഡഡ് ആയ ഒരു യുണൈറ്റഡിനെ വരും സീസണിൽ കാണാൻ ആകും.