Site icon Fanport

വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് വിജയിച്ച് ആസ്റ്റൺ വില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ച് ആസ്റ്റൺ വില്ല. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ ചെന്നാണ് വില്ല വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വില്ലയുടെ വിജയം. ഇരു ടീമുകളും ഇത്തവണ മികച്ച ട്രാൻസ്ഫറുകൾ നടത്തി അതിശക്തമായാണ് പ്രീമിയർ ലീഗിന് ഒരുങ്ങിയത്.

Picsart 24 08 17 23 51 59 216

ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ആസ്റ്റൺ വില്ലക്ക് ലീഡ് നേടാനായി. അവർക്കായി ഓനാനയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ 37ആം മിനിറ്റിൽ പക്വേറ്റ ഒരു പെനാൽറ്റിയിലൂടെ വെസ്റ്റ് ഹാമിന് സമനില തിരിച്ചു നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരുവരും മികച്ച ഫുട്ബോൾ തന്നെ കളിച്ചു. 79ആം മിനിറ്റിൽ ജോൺ ഡിറാൻ വില്ലയുടെ രണ്ടാം ഗോൾ നേടി. 2-1ന് ആസ്റ്റൺ വില്ല മുന്നിൽ. ഇതിനു ശേഷം വെസ്റ്റ് ഹാം സമനിലക്കായി ശ്രമിച്ചു എങ്കിലും അവർക്ക് സ്വന്തം ഗ്രൗണ്ടിൽ പരാജയത്തോടെ തന്നെ സീസൺ തുടങ്ങേണ്ടി വന്നു.

Exit mobile version