Site icon Fanport

അൻവർ അൽ ഖാസി ആസ്റ്റൺ വില്ലയിൽ

നെതർലാൻഡ്‌സ്‌ യുവതാരം അൻവർ അൽ ഖാസിയെ സ്വന്തമാക്കി ആസ്റ്റൺ വില്ല. ഫ്രഞ്ച് ക്ലബായ ലില്ലെയിൽ നിന്നാണ് ആസ്റ്റൺ വില്ല നാല് വർഷത്തെ കരാറിൽ അൻവർ അൽ ഖാസിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ ഖാസി കളിച്ചിരുന്നു. ഡെർബിക്കെതിരായ ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ താരം ഗോളും നേടിയിരുന്നു. ഡെർബിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആസ്റ്റൺ വില്ല പ്രീമിയർ ലീഗിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ വില്ലക്ക് വേണ്ടി 37 മത്സരങ്ങൾ കളിച്ച ഖാസി 6 ഗോളുകളും നേടിയിരുന്നു. പ്രീമിയർ ലീഗിലേക് തിരിച്ചെത്തിയ വില്ലയുടെ രണ്ടാമത്തെ സൈനിങ്‌ ആണ് അൻവർ അൽ ഖാസി. നേരത്തെ ബിർമിങ്ഹാം ഫോർവേഡ് ജോട്ടയെയും ആസ്റ്റൺ വില്ല സ്വന്തമാക്കിയിരുന്നു. അയാക്സ് അക്കാദമിയിലൂടെ കളി ആരംഭിച്ച ഖാസി 2017ലാണ് ലില്ലെയിൽ എത്തുന്നത്.

Exit mobile version