ഒന്നിനു പിറകെ ഒന്നായി പ്രീമിയർ ലീഗ് പരിശീലകന്മാർ പുറത്തേക്ക്, ആസ്റ്റൺ വില്ലയും പരിശീലകനെ പുറത്താക്കി

20211107 190258

പ്രീമിയർ ലീഗിൽ ഒരു പരിശീലകൻ കൂടെ പുറത്തേക്ക്. ആസ്റ്റൺ വില്ലയുടെ പരിശീലകനായ ഡീൻ സ്മിതിന് ആണ് ഇന്ന് ജോലി നഷ്ടമായത്. ആസ്റ്റൺ വില്ലയുടെ ഈ സീസണിലെ മോശം പ്രകടനങ്ങൾ ആണ് സ്മിതിനെ പുറത്താക്കാനുള്ള കാരണം. അവർ അവസാന മത്സരത്തിൽ സതാമ്പ്ടണോടും പരാജയപ്പെട്ടിരുന്നു. ലീഗിൽ ഇതുവരെ ആകെ 3 ജയങ്ങൾ ആണ് ആസ്റ്റൺ വില്ലക്ക് നേടാൻ ആയത്. 2018 ഒക്ടോബറിൽ ആയിരുന്നു ദീൻ സ്മിത് ആസ്റ്റൺ വില്ലയുടെ ചുമതലയേറ്റത്.

ആസ്റ്റൺ വില്ലയെ തിരികെ പ്രീമിയർ ലീഗിലേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിനെതിരെ ഏഴു ഗോളുകൾ അടിച്ചത് ഉൾപ്പെടെ വൻ പ്രകടനങ്ങൾ സ്മിതിന്റെ കീഴിൽ ആസ്റ്റൺ വില്ല നടത്തിയിരുന്നു. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്ന് ക്ലബ് അറിയിച്ചു.

Previous articleസ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍
Next articleഅവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രം, റോമയിൽ ജോസെ പതറുന്നു