ഇതൊക്കെ എങ്ങനെ ഓഫ്സൈഡ്!? കൗട്ടീനോക്ക് നഷ്ടമായത് ഒരു മനോഹര ഗോൾ, വില്ലക്ക് വിജയവും

ഇന്ന് ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ ഒരു ഓഫ്സൈഡ് വിളി വന്നില്ലായിരുന്നു എങ്കിൽ കളിയുടെ വിധി തന്നെ മാറിയേനെ. ഇന്ന് മത്സരം 79ആം മിനുട്ടിൽ 1-1 എന്ന് നിൽക്കെ ആസ്റ്റൺ വില്ലയുടെ കൗട്ടീനോ നേടിയ ഗോൾ ഓഫ് സൈഡ് കാരണം നിഷേധിക്കപ്പെട്ടിരുന്നു. കൗട്ടീനോ ഗോൾ അടിക്കും മുമ്പ് തന്നെ റഫറി ഓഫ്സൈഡ് ആണെന്ന് പറഞ്ഞ് വിസിൽ ചെയ്തതിനാൽ ഗോൾ വാറിന്റെ പരിശോധനയിലേക്കും പോയില്ല.

Img 20220904 011436

പിന്നീട് റിപ്ലേയിൽ കൗട്ടീനോ ഓഫ്സൈഡ് അല്ല എന്ന് വ്യക്തമായിരുന്നു. കൗട്ടീനോ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു മനോഹര സ്ട്രൈക്കിലൂടെ ആയിരുന്നു പന്ത് വലയിൽ എത്തിച്ചത്. റഫറി വിസിൽ വിളിക്കാതെ കളി അനുവദിച്ചിരുന്നു എങ്കിൽ ആ ഗോൾ ആസ്റ്റൺ വില്ലയെ 2-1ന് മുന്നിൽ എത്തിക്കുകയും അവർക്ക് വിജയം നൽകുകയും ചെയ്തേനെ‌. മത്സരം 1-1 എന്ന സമനിലയിൽ ആണ് അവസാനിച്ചത്