എവർട്ടൺ ആസ്റ്റൺ വില്ല മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന എവർട്ടണും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാർക്കിൽ ആയിരുന്നു മത്സരം നടന്നത്. ഇരു ടീമുകൾക്കും ഇന്ന് ഗോൾ കണ്ടെത്താൻ ആയില്ല. അധികം അവസരങ്ങളും ഇരുടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. സന്ദർശകരായ എവർട്ടൺ ആണ് കൂട്ടത്തിൽ മെച്ചപ്പെട്ട അറ്റാക്ക് കാഴ്ചവെച്ചത്.

ഈ സമനില ആസ്റ്റൺ വില്ലക്ക് വലിയ ക്ഷീണം അല്ലായെങ്കിലും എവർട്ടന്റെ യൂറോപ്പ ലീഗ് പ്രതീക്ഷക്ക് തിരിച്ചടിയാണ്. 56 പോയിന്റുമായു എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് എവർട്ടൺ ഇപ്പോൾ. ഇനി മൂന്ന് മത്സരങ്ങളാണ് അവർക്ക് ബാക്കിയുള്ളത്. ആസ്റ്റൺ വില്ല ഇപ്പോൾ 49 പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version