Picsart 24 02 12 23 24 29 716

ആസ്റ്റൺ വില്ലയുടെ കമാറ ഇനി ഈ സീസണിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ ആസ്റ്റൺ വില്ല താരം ബൗബക്കർ കമാറ ഇനി ഈ സീസണിൽ കളിക്കില്ല. ഡിഫൻസീവ് മിഡ്‌ഫീൽഡറിന് എ സി എൽ ഇഞ്ച്വറി ഏറ്റതായി ആസ്റ്റൺ വില്ല സ്ഥിരീകരിച്ചു. ഈ സീസൺ മുഴുവൻ ബൗബക്കർ കമാറ ഇനി പുറത്തിരിക്കും. ചുരുങ്ങിയത് ആറ് മാസമെങ്കിലും പുറത്തിരിക്കും.

കമാര അടുത്ത ആഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇതോടെ അടുത്ത യൂറോയ്ക്ക് ഫ്രാൻസ് ടീമിൽ എത്താം എന്ന കമാറയുടെ സ്വഒനം പൊലിഞ്ഞു. കമാരയുടെ അഭാവം ആസ്റ്റൺ വില്ലക്ക് വലിയ തിരിച്ചടിയാകും. ആസ്റ്റൺ വില്ലയുടെ താരങ്ങളായ ടൈറോൺ മിംഗ്‌സ് (30), എമി ബ്യൂണ്ടിയ (27) എന്നിവർക്കും നേരത്തെ എ സി എൽ ഇഞ്ച്വറിയേറ്റിരുന്നു.

Exit mobile version