ബേൺലിക്കായി റെക്കോർഡ് മത്സരങ്ങൾ കളിച്ച് ആഷ്‌ലി ബാർനെസ്

പ്രീമിയർ ലീഗ് ക്ലബ് ബേൺലിയുടെ ആഷ്‌ലി ബാർനെസ് ക്ലബ് റെക്കോർഡ് സ്വന്തമാക്കി. ഇന്ന് സൗത്താംപ്റ്റനെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ ക്ലബിനായി നൂറു പ്രീമിയർ ലീഗ് മത്സരങ്ങൾ എന്ന നേട്ടമാണ് ആഷ്‌ലി ബാർനെസ് സ്വന്തമാക്കിയത്. ക്ലബിനായി ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ താരവുമായി മാറി ആഷ്‌ലി ബാർനെസ്.

2014ൽ ആണ് ബ്രൈറ്റണിൽ നിന്നും ആഷ്‌ലി ബാർനെസ് ബേൺലിയിൽ എത്തിയത്. തുടർന്നിങ്ങോട്ട് ക്ലബിനായി പ്രീമിയർ ലീഗിൽ മാത്രം 23ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial