ബൗണ്മത് ഗോൾകീപ്പറിന് പുതിയ കരാർ

- Advertisement -

ബൗണ്മത് ഗോൾകീപ്പർ ആർതർ ബൊറുചിന് പുതിയ കരാർ. ഒരു വർഷത്തെ പുതിയ കരാറാണ് ആർതർ ബൗണ്മമതുമായി ഒപ്പുവെച്ചിരിക്കുന്നത്. ബൗണ്മതിന്റെ ഒന്നാം ഗോൾകീപ്പർ അല്ലായെങ്കിലും ടീമിനൊപ്പം തുടരാൻ തന്നെ ഈ 37കാരൻ തീരുമാനിക്കുകയായിരുന്നു. അവസാന നാലു വർഷമായി ബൗണ്മതിലാണ് ആർതർ.

താൻ ക്ലബിൽ സന്തോഷവാനാണെന്നും ക്ലബിലെ ഒന്നാം ഗോൾകീപ്പർ പദവിക്ക് വേണ്ടി നിരന്തരം പോരാടുമെന്നും കരാറിൽ ഒപ്പുവെച്ച ശേഷം ആർതർ പറഞ്ഞു. ബൗണ്മതിനു വേണ്ടി ഇതുവരെ 112 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അർതർ. 34 ക്ലീൻഷീറ്റും ക്ലബിന് നൽകിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement