Site icon Fanport

അർട്ടേറ്റ യുഗത്തിന് സമനില തുടക്കം

ആഴ്സണലിന്റെ പരിശീലകനായി അർട്ടേറ്റ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരം സമനിലയിൽ. ഇന്ന് പ്രീമിയർ ലീഗിൽ എ എസി ബൗണ്മത് ആയിരുന്നു ആഴ്സണലിന്റെ എതിരാളികൾ. എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1 എന്ന സമനില വഴങ്ങി ആഴ്സണൽ കളി അവസാനിപ്പിക്കേണ്ടി വന്നു. പല മാറ്റങ്ങളും ഫോർമേഷനിൽ നടത്തിക്കൊണ്ടായിരുന്നു അർട്ടേറ്റ ഇന്ന് ആഴ്സണലിനെ ഇറക്കിയത്.

ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ ഗോസ്ലിങിലൂടെ ബൗണ്മതാണ് കളിയിൽ ആദ്യ ലീഡ് എടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ ഒബാമയങ്ങിലൂടെ തിരികെ സമനിലയിലേക്ക് വരാൻ ആഴ്സണലിനായി. 64ആം മിനുട്ടിൽ ആയിരുന്നു ഒബാമയങ് ഗോൾ. പിന്നീട് ഇരുടീമുകളും വിജയത്തിനായി ശ്രമിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല. 19 മത്സരങ്ങളിൽ നിന്ന് 24 പോയന്റ് മാത്രമുള്ള ആഴ്സണൽ ഇപ്പോൾ ലീഗിൽ 11ആം സ്ഥാനത്താണ്.

Exit mobile version