Site icon Fanport

ഡേവിഡ് ലൂയിസിന്റെ ഗോളിൽ ആഴ്‌സണലിന് ജയം

ചെൽസിയിൽ നിന്ന് ആഴ്‌സണലിൽ എത്തിയ ഡേവിഡ് ലൂയിസിന്റെ ഗോളിൽ ആഴ്‌സണലിന് ജയം. ബൗൺമൗത്തിനെയാണ് ആഴ്‌സണൽ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്താനും ആഴ്സണലിനായി.

അവസരങ്ങൾ കുറഞ്ഞ മത്സരത്തിൽ ഒൻപതാം മിനുട്ടിൽ നിക്കോളാസ് പെപെയുടെ കോർണറിൽ നിന്ന് ഹെഡറിലൂടെയാണ് ഡേവിഡ് ലൂയിസ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ഓബാമയങ്ങായിലൂടെ ആഴ്‌സണൽ രണ്ടാമത്തെ ഗോളിന് അടുത്ത എത്തിയെങ്കിലും താരത്തിന്റെ ശ്രമം പോസ്റ്റിൽ തെറിക്കുകയും ചെയ്തു. ബൗൺമൗത്തിന് വേണ്ടി കാലം വിൽസണ് ലഭിച്ച ഏക അവസരം താരത്തിന് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതുമില്ല.

Exit mobile version