Site icon Fanport

ആദ്യ നാലിലേക്ക് അടുത്ത് ആഴ്സണൽ, കാർഡിഫിനെ തോൽപിച്ചു

എമിലിയാനോ സലായുടെ ആദ്യ മത്സരമാകേണ്ടിയിരുന്ന കളിയിൽ ആഴ്സണലിന് ജയം. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഇറങ്ങിയ അവർ കാർഡിഫ് സിറ്റിയെ 2-1 ന് മറികടന്നാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ 47 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെൽസിക്ക് ഒപ്പം എത്താൻ അവർക്കായി. എങ്കിലും ഇന്നത്തെ കളിയിൽ ചെൽസി ജയിച്ചാൽ അവർക്ക് 3 പോയിന്റ് വിത്യാസം പുനഃസ്ഥാപിക്കാനാകും.

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 66 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ആഴ്സണൽ ലീഡ് നേടിയത്. ഒബാമയാങ് ആണ് ഗോൾ നേടിയത്. പിന്നീട് ഒബാമയാങ് നൽകിയ പാസിൽ നിന്ന് 83 ആം മിനുട്ടിൽ ഗോൾ നേടി ലകസേറ്റ് ജയം ഉറപ്പാക്കി. 93 ആം മിനുട്ടിൽ നതാനിയേൽ ഒരു ഗോൾ മടക്കിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

Exit mobile version