Site icon Fanport

മഞ്ഞു പെയ്യുന്ന രാത്രിയിൽ ഗോൾ മഴയുമായി ആഴ്സണൽ

അർട്ടേറ്റയും ആഴ്സണലും ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഒരു ഗംഭീര വിജയം കൂടെ ഇന്നലെ അവർ സ്വന്തമാക്കി. വെസ്റ്റ് ബ്രോമിനെ എവേ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ആഴ്സണൽ ഇന്നലെ തോൽപ്പിച്ചത്. ശക്തമായ മഞ്ഞു വീഴ്ചക്ക് ഇടയിൽ നടന്ന മത്സരത്തിൽ ആഴ്സണൽ യുവതാരങ്ങൾ ലോകോത്തര പ്രകടനം നടത്തുന്നത് ആണ് കാണാൻ ആയത്.

23ആം മിനുട്ടിൽ ഫുൾബാക്ക് ടിയേർനിയിലൂടെ ആണ് ആഴ്സണൽ ലീഡ് എടുത്തത്. പിന്നാലെ ബുകയോ സാക ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. ഇരുപതുകാരൻ എമിലെ സ്മിതിന്റെ പാസിൽ നിന്നായിരുന്നു 19കാരൻ സാകയുടെ ഗോൾ. രണ്ടാം പകുതിയിൽ ലകാസെറ്റയുടെ ഇരട്ട ഗോളുകൾ ആഴ്സണൽ വിജയം ഉറപ്പിക്കുകയും ചെയ്തു. സാക, ടിയേർനി, എമിലെ സ്മിത് എന്നിവർ പ്രതീക്ഷ നൽകുന് പ്രകടനമാണ് ഇന്നലെ കാഴ്ചവെച്ചത്.

ഈ വിജയത്തോടെ ആഴ്സണൽ 17 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ലീഗിൽ 11ആം സ്ഥാനത്ത് എത്തി. 8 പോയിന്റ് മാത്രമുള്ള വെസ്റ്റ് ബ്രോം ലീഗിൽ 19ആം സ്ഥാനത്താണ് ഉള്ളത്.

Exit mobile version