ആഴ്സണലിന് കഷ്ടകാലം, മാർട്ടിനെല്ലി ഇനി ഈ സീസണിൽ കളിക്കില്ല

- Advertisement -

ഇടവേള കഴിഞ്ഞ് ഫുട്ബോൾ പുനരാരംഭിച്ച മുതൽ പരിക്ക് കാരണം വലയുന്ന ആഴ്സണലിൽ നിന്ന് പുതിയ ഒരു പരിക്കിന്റെ വാർത്ത കൂടെ വരുന്നു. ആഴ്സണലിന്റെ യുവതാരം മാർട്ടിനെല്ലി ആണ് പരിക്ക് കാരണം പുറത്തായിരിക്കുന്നത്. ഇന്നലെ പരിശീലനത്തിനിടയിൽ മുട്ടിനേറ്റ പരിക്കാണ് പ്രശ്നം. താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ.

ഇത് ആഴാണലിന് വലിയ തരിച്ചടിയാകും. ബ്രൈറ്റണ് എതിരായ അവസാന മത്സരത്തിൽ ഗോൾ കീപ്പർ ലെനോയെയും ആഴ്സണലിന് പരിക്ക് കാരണം നഷ്ടമായിരുന്നു. സിറ്റിക്ക് എതിരായ മത്സരത്തിൽ ഷാക്കയും പാബ്ലോ മാരിയും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു. ആഴ്സ്ണലിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷയ്ക്ക് ഈ പരിക്കുകളെല്ലാം വലിയ തിരിച്ചടി തന്നെയാകും.

Advertisement