20220821 172346

‘യുക്രെയ്ൻ നെയ്മറിനെ’ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം എന്നു റിപ്പോർട്ടുകൾ | Latest

ശാക്തറിന്റെ മിഹൈലോ മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം.

യുക്രെയ്ൻ ക്ലബ് ശാക്തർ ഡോണസ്റ്റിക്കിന്റെ ‘യുക്രെയ്ൻ നെയ്മർ’ എന്നു വിളിപ്പേരുള്ള മുന്നേറ്റനിര താരം മിഹൈലോ പെട്രോവിച് മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ഇനിയും ടീമിൽ താരങ്ങൾ എത്തും എന്നു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ പറഞ്ഞതിന് പിന്നാലെ ആണ് യുക്രെയ്ൻ താരത്തെ സ്വന്തമാക്കാൻ ക്ലബ് ശ്രമിക്കുന്ന വാർത്ത പുറത്ത് വന്നത്.

നിക്കോളാസ് പെപെ നീസിലേക്ക് ലോണിൽ പോവും എന്നു ഏതാണ്ട് ഉറപ്പായതിനാൽ മികച്ച വേഗവും ടെക്നികും കൈമുതലായ 21 കാരൻ യുക്രെയ്ൻ താരത്തെ ടീമിൽ എത്തിക്കാൻ ക്ലബ് ശ്രമിക്കും. നിലവിൽ താരത്തിന് ആയി ഔദ്യോഗിക കരാർ മുന്നോട്ട് വച്ചില്ലെങ്കിലും താരത്തിന് ആയി ശക്തമായി ഇംഗ്ലീഷ് ക്ലബ് രംഗത്ത് ഉണ്ട്.

20 മില്യൺ യൂറോ എങ്കിലും താരത്തിന് ലഭിച്ചാൽ മാത്രം ആണ് ശാക്തർ താരത്തെ വിൽക്കാൻ തയ്യാറാവുക. തന്റെ വേഗവും പന്തിലുള്ള മികവും കൊണ്ടു യുക്രെയ്ൻ നെയ്മർ എന്ന വിളിപ്പേരുള്ള മദ്രൈക് യുക്രെയ്നു ആയി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച താരമായ മദ്രൈകിനെ സ്വന്തമാക്കാൻ സാധിച്ചാൽ ആഴ്‌സണലിന് വലിയ നേട്ടമാവും.

Story Highlight : Reports suggests Arsenal trying to sign ‘Ukraine Neymar’ mykhaylo mudryk Shakter.

Exit mobile version