Site icon Fanport

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഗുണ്ടോഗനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ ഇകായ്‌ ഗുണ്ടോഗനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ക്ലബ് വിടുന്ന ഗ്രാനിറ്റ് ശാക്കക്ക് പകരക്കാരനായി 32 കാരനായ ജർമ്മൻ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ആർട്ടെറ്റയുടെ ശ്രമം. നിലവിൽ താരത്തെ നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ബാഴ്‌സലോണയും താരത്തിന് ആയി രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ ഒന്നിൽ അധികം വർഷം നീണ്ട പുതിയ കരാർ അല്ലാതെ താരം സ്വീകരിക്കില്ല എന്നാണ് റിപ്പോർട്ട്.

ആഴ്‌സണൽ

മുൻ മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകൻ ആയ ആർട്ടെറ്റക്ക് ഈ സീസണിൽ സിറ്റിയും ആയി കരാർ തീരുന്ന ഗുണ്ടോഗനെ ആഴ്‌സണലിലേക്ക് ആകർഷിക്കാൻ സാധിക്കും എന്നാണ് സൂചന. നേരത്തെ മുൻ സിറ്റി താരങ്ങൾ ആയ ജീസുസ്,സിഞ്ചെങ്കോ എന്നിവരെയും ആഴ്‌സണൽ ടീമിൽ എത്തിച്ചിരുന്നു. വെസ്റ്റ് ഹാം താരം ഡക്ലൻ റൈസ് പ്രധാന ലക്ഷ്യം ആയ ആഴ്‌സണൽ ചെൽസി താരമായ മേസൻ മൗണ്ടിന് ആയും രംഗത്ത് ഉണ്ട്. ഇതോടൊപ്പം ക്ലബ്ബിൽ പുതിയ കരാർ നിരസിച്ച അയാക്‌സ് താരം മുഹമ്മദ് കുഡുസിന് ആയും ആഴ്‌സണൽ ശ്രമം നടത്തിയേക്കും. ഇതോടൊപ്പം അക്കാദമി താരം ഈഥൻ ന്വാനെരിക്ക് കരാർ നൽകാനും ആഴ്‌സണൽ ശ്രമം നടത്തുന്നുണ്ട്.

Exit mobile version