17 മിനുട്ടിൽ ഹാട്രിക്കുമായി ഒബാമയങ്, 8 ഗോൾ ജയത്തോടെ ആഴ്സണൽ

- Advertisement -

യുനായ് എമിറെയുടെ ആഴ്സണൽ യുഗത്തിന് ഗംഭീര തുടക്കം. ആഴ്സണലിന്റെ ആദ്യ പ്രീ സീസൺ മത്സരത്തിൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ആഴ്സ്ണൽ വിജയിച്ചത്. ബൊറഹം വൂഡാണ് ആഴ്സണലിൽ നിന്ന് ഇത്ര വലിയ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ 17 മിനുട്ടുകളിൽ തന്നെ ഹാട്രിക്ക് നേടിയ ഒബാമയങ് ആയിരുന്നു ഇന്നലത്തെ താരം. ഒബമയങ്ങിന്റെ ഹാട്രിക്കിന് പുറമെ മികിതര്യൻ, ലകസറ്റെ, നെൽസൺ, എങ്കീറ്റിയ, അഡ്ലൈഡ് എന്നിവരും ആഴ്സ്ണലിനായി ഇന്നലെ ഗോൾ കണ്ടെത്തി.

അടുത്ത ആഴ്ച പ്രീസീസണായി സിംഗപ്പരിലേക്കാണ് ആഴ്സണൽ യാത്ര തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement