Picsart 23 01 18 14 48 35 584

“ആഴ്സണൽ പ്രീമിയർ ലീഗ് നേടില്ല, രണ്ടാം സ്ഥാനം പോലും ലഭിക്കില്ല” – നെവിൽ

പ്രീമിയർ ലീഗിൽ അപാര ഫോമിൽ ഉള്ള ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ. ആഴ്സണൽ ലീഗ് ജയിക്കില്ല. മാഞ്ചസ്റ്റർ സിറ്റി ആകും ലീഗ് കിരീടം നേടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും എത്തും. നെവിൽ പറഞ്ഞു. ആഴ്സണൽ ആരാധകർക്ക് താൻ പറയുന്നത് ഇഷ്ടപ്പെടില്ല എന്ന് എനിക്കറിയാം എന്നും നെവിൽ പറഞ്ഞു.

സിറ്റിയെക്കാൾ ആഴ്‌സണൽ ലീഗ് ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രീമിയർ ലീഗിന് ഇത് തികച്ചും ഊർജ്ജം നൽകും എന്ന് ഞാൻ കരുതുന്നു. പക്ഷെ അതിനുള്ള സാധ്യത വിരളമാണ്. നെവിൽ സ്കൈ സ്പോർട്സിൽ പറഞ്ഞു.

ആഴ്‌സണൽ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാമതാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 8 പോയിന്റ് മുന്നിലാണ് ആഴ്സണൽ.

Exit mobile version