പക വീട്ടാൻ ആഴ്സണൽ ഇന്ന് ലിവർപൂളിനെതിരെ

- Advertisement -

പ്രീമിയർ ലീഗിലെ വമ്പന്മാർ നേർക്കുനേർ വരുന്ന സൂപ്പർ പോരാട്ടത്തിൽ ആഴ്സണൽ ഇന്ന് ലിവർപൂളിനെ നേരിടും. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്. ഓഗസ്റ്റിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് തങ്ങളെ നാണം കെടുത്തിയ ലിവർപൂളിന് മറുപടി നൽകാനുള്ള അവസരമാണ് ആഴ്സണലിന് ഇത്.

സ്‌ട്രൈക്കർ ഒലിവിയെ ജിറൂദിന് ഇന്ന് കളിക്കാനാവില്ല. ഫ്രാൻസിസ് കോകാലിനും ഇന്ന് കളിച്ചേക്കില്ല. ഇരുവർക്കും പരിക്കാണ്‌. പക്ഷെ പരിക്ക് മാറി മുസ്താഫി തിരിച്ചെത്തുന്നത് വെങ്ങർക്ക് ആശ്വാസമാവും. ലിവർപൂളിനും പരിക്ക് പ്രശ്നമാണ്. ഫിർമിനോ, മാറ്റിപ്, ഡാനിയേൽ സ്റ്ററിഡ്ജ് എന്നിവർ പരിക്ക് കാരണം കളിച്ചേക്കില്ല. ആദം ലല്ലാന പരിക്ക് മാറി എത്തിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ലിവർപൂൾ ജയം കണ്ടത്. പക്ഷെ ആഴ്സണൽ നിരയിൽ ഓസിൽ ഫോമിലേക്ക് മടങ്ങിയെത്തിയത് വെങ്ങർക്ക് തുണയാകും. സീസൺ തുടക്കത്തിൽ ഏറെ ഗോളുകൾ വഴങ്ങിയ ലിവർപൂൾ പ്രതിരോധം പക്ഷെ സമീപകാലത്തായി മികച്ച ഫോമിലാണ്. സലാഹും കുട്ടീഞ്ഞോയും ഫോം തുടർന്നാൽ ആഴ്സണലിന് കാര്യങ്ങൾ എളുപ്പമാവില്ല. ഓക്സലൈഡ് ചെമ്പർലിനും ആദ്യ ഇലവനിൽ ഉണ്ടാവും. പഴയ തട്ടകത്തിലേക്ക് മടങ്ങിമ്പോൾ ചെമ്പർലിനും മികച്ച ഫോമിലാണ്. ലിവർപൂളിൽ മധ്യനിരയിൽ കളിക്കുന്ന താരം ക്ളോപ്പിന് കീഴിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലീഗിൽ 4,5 സ്ഥാനങ്ങളിലാണ് ലിവർപൂളും ആഴ്സണലും. ഇന്ന് ജയിക്കാനായാൽ ആഴ്സണലിന് പോയിന്റ് ടേബിളിൽ ലിവർപൂളിനെ മറികടക്കാനാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement