Site icon Fanport

ആഴ്സണൽ മുന്നോട്ടേക്ക് മാത്രം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സണലിന്റെ ഗംഭീര പ്രകടനം തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ നീർവിചിന്റെ വലയിൽ അഞ്ചു ഗോളുകൾ ആണ് അർട്ടേറ്റയുടെ ടീം അടിച്ചു കയറ്റിയത്. ആഴ്സണലിന്റെ തുടർച്ചയായ നാലാം വിജയമാണിത്. ഇന്ന് മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. ഒഡെഗാർഡിന്റെ പാസ് സ്വീകരിച്ച് സാകയുടെ ഒരു ഇടം കാലൻ ഗ്രൗണ്ടർ ആണ് ആഴ്സണലിന് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ടിയേർനിയിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ ആഴ്സണൽ ഗോളടി തുടർന്നു. 67ആം മിനുട്ടിൽ സാക തന്റെ രണ്ടാം ഗോൾ നേടി. പിന്നാലെ ലകാസെറ്റും എമിലെ സ്മിത് റോയും കൂടെ നേടി. ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ വിജയത്തോടെ ആഴ്സണൽ 35 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. നോർവിച് സിറ്റി ഇപ്പോഴും അവസാന സ്ഥാനത്താണ് ഉള്ളത്.

Exit mobile version